ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് .
മാസപ്പടിയില്‍ മകള്‍ക്കെതിരേ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. വിവാദങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പോലും പ്രതികരിച്ചില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി.
കരുവന്നൂരില്‍ വലിയ അഴിമതിയാണ് നടന്നത്. ഇതില്‍ എസി മൊയ്തീനെ പ്രതിയായി ആരും പ്രതീക്ഷിച്ചിരുന്നില്ല. വസ്തുനിഷ്ടമായ കാര്യങ്ങള്‍ പുറത്തുവന്നതെന്നും ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം പുരോഗമിക്കട്ടെയെന്നും കെ സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക