ഓണക്കാലമായതോടെ നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് വരുന്നത്. ഏറെ ആരാധകരുള്ള താരമാണ് നടനും അവതാരകനുമായ മിഥുൻ രമേശ്. ഇപ്പോഴിതാ കുടുംബത്തിന്റെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രംഗത്തെത്തി ഇരിക്കുകയാണ് മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോൻ.
വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങിയ മിഥുൻ രമേശിനെയും ഭാര്യ ലക്ഷ്മിയെയും മകൾ തൻവിയെയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ഓണാശംസകൾ നേർന്നുകൊണ്ട് എത്തിയത്. ‘മൂന്നു പേരെയും ഒരുപാട് ഇഷ്ടമാണ് എന്നും മൂന്നുപേരുടെയും കോസ്റ്റ്യൂം വളരെ നന്നായിട്ടുണ്ട് എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക