ചന്ദ്രയാനിൽ സഞ്ചരിച്ച് പ്രഗ്യാൻ റോവർ. പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്നും എട്ടുമീറ്റർ അകലത്തിൽ വരെ സഞ്ചരിച്ചുയെന്ന് ഐഎസ്ആർഒയുടെ സ്ഥിരീകരണം. പേലോടുകൾ സാധാരണ രീതിയിൽ പ്രവർത്തനം ആരംഭിച്ചതായും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.
പ്രഗ്യാന്‍ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ റാംപിലൂടെ പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. റോവറിന്റെ ചക്രങ്ങൾ റാംപിലൂടെ ഉരുണ്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോവർ ചക്രങ്ങൾ ഉപരിതലത്തിൽ ഇറങ്ങിയതോടെ, അതിൽ ആലേഖനം ചെയ്ത ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രനില്‍ പതിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക