തിരുവനന്തപുരം: ബസ്സിൽ നിന്ന് തെറിച്ച് വീണ് തിരുവനന്തപുരത്ത് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കിളിമാനൂർ – ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. ദേവരാജും ഭാര്യയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.
ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക