ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഈരാറ്റുപേട്ടയിലാണ് ചിത്രത്തിന്റെ 70 ദിവസം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്.
ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആന്റണിയിലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക