കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മന്ത്രിഅഹമ്മദ് ദേവർകോവിൽ. കല്ലുത്താന്‍കടവ് സ്വദേശി കുമാറിനെയാണ് മന്ത്രി ആശുപത്രിയിൽ എത്തിച്ചത്. ചേളന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തുവച്ചാണ് കുമാർ സഞ്ചരിച്ച ബെെക്ക് അപകടത്തിൽപെട്ടത്.
നരിക്കുനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടത്തിൽ പരിക്കേറ്റ് ഒരാൾ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ വാഹനം നിർത്തി എസ്കോർട്ട് വാഹനത്തിലുള്ളവരോട് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക