തിരുവനന്തപുരം: 2025 നവംബർ 1 ന് സംസ്ഥാനത്ത് പരമദാരിദ്ര്യാവസ്ഥയിൽ ഒരു കുടുംബം പോലും ഉണ്ടാവില്ലെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഓണം വറുതിയുടേത് ആകുമോ എന്ന് ചിലർക്ക് ആശങ്കയുണ്ട്. ഈ പ്രചാരണം പലരും വിശ്വസിച്ചു. ഓണം മികച്ച രീതിയിൽ ആഘോഷിക്കാനുള്ള പിന്തുണ എല്ലാവരും നൽകാറുണ്ട്. ആശങ്ക ഉണ്ടാക്കാനുള്ള പൊളിവചനങ്ങൾ ശരിയായ രീതിയിൽ തിരിച്ചറിയണം.
ഏത് ഭരണസംവിധാനത്തിന്റെയും പ്രാഥമികമായ ഘടന നാടിന്റെ ക്ഷേമമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണം വാരഘോഷത്തിന്റെ ഭാഗമായുളള സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക