കൊച്ചിയിൽ 15 കാരന് ഡ്രൈവറുടെ ക്രൂര മർദനം ഏറ്റതായി റിപ്പോർട്ട്. മർദനത്തിൽ കുട്ടിയെ കർണപുടം തകർന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഡ്രൈവർ പല തവണ ചെവിക്ക് അടിച്ചു എന്ന് പരാതിയിൽ പറയുന്നു.
മർദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അതേസമയം സംഭവത്തിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നു എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ മർദ്ദിച്ചപ്പോൾ നാട്ടുകാർ ചുറ്റും നോക്കി നിന്നുവെന്നും മാതാവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക