കണ്ണൂർ മയ്യിലിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ എസ്.ഐ. വിറകുകൊള്ളികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. എ. ദിനേശനാണ് കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ സജീവനെ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ അടുക്കളയിൽ അടിച്ചുകൊലപ്പെടുത്തിയത്.
മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പ്രതിയായതിനാൽ കേസ് വളപട്ടണം ഇൻസ്പെക്ടർ ജേക്കബാണ് അന്വേഷിച്ചിരുന്നത്. എന്നാൽ പിന്നീട് വിശദമായ അന്വേഷണത്തിനായി കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോഷി ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക