കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് കോഴിക്കോട് മൂടാടിയിൽ അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരെ മെഡിക്കൽ കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക