തിരുവനന്തപുരം: അതിർത്തി ചെക് പോസ്റ്റുകളിൽ നടത്തിയ ഓപ്പറേഷൻ ട്രഷർ ഹണ്ടിലൂടെ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. നാല് ചെക്ക് പോസ്റ്റുകളിൽ നിന്ന് കണക്കിൽപെടാത്ത പണം കണ്ടെടുത്തു. വേലന്താവളം, ഗോപാലപുരം, പാറശാല ചെക്ക് പോസ്റ്റിൽ നിന്നാണ്പണം കണ്ടെത്തിയത്.
ഫ്ളക്സ് ബോർഡിന് അടിയിൽ നിന്നാണ് വേലന്താവളം ചെക് പോസ്റ്റിൽ നിന്ന് പണം കണ്ടെത്തിയത്. അമിതഭാരം കയറ്റിയ ലോറികളെ പിഴയടക്കാതെ വിടുന്നതായും കണ്ടെത്തി. എക്സൈസ് ചെക്പോസ്റ്റുകളിലും പരിശോധന ഇല്ലാതെ വാഹനങ്ങൾ കടത്തിവിടുന്നതായും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക