കഴിഞ്ഞവർഷത്തെതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഓണത്തിന് താപനില ഉയർന്നു തന്നെ ഇരിക്കും എന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞവർഷം ഓണത്തിന് ചെറിയ മഴ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ പൊള്ളുന്ന ചൂടായിരിക്കും എന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ബുധനാഴ്ച വരെ താപനില ഉയർന്നുനിൽക്കുമെന്നും കൊല്ലം ജില്ലയിൽ കഴിഞ്ഞദിവസത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ നിന്ന് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം എന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട ഡിഗ്രി വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്നു മുതൽ 2 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. പകൽ 11 മണി മുതൽ 2 മണി വരെ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക