കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്.
കിറ്റ് വിതരണത്തിനു തടസമിന്നു ല്ലെതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കിറ്റ് വിതരണത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കരുത്. രാഷ്ട്രീയ മുതലെടുപ്പും പാടില്ല. രാഷ്ട്രീയ പാർട്ടികൾ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഓണക്കിറ്റ് ഇന്നു വാങ്ങാൻ കഴിയാത്തവർക്ക് ഓണത്തിനു ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകിയതിന്റെ പേരിൽ കിറ്റ് ആർക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകൾ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക