ബുഡാപെസ്റ്റ്: ലോക് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഹീറ്റില്‍ ഇന്ത്യന്‍ പുരുഷ റിലേ ടീം 4×400 മീറ്റർ റിലേയില്‍ അഞ്ചാമത് ഫിനിഷ് ചെയ്തു.
രണ്ട് മിനിറ്റ് 57.31 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയ്ക്കാണ് സ്വര്‍ണം. ഫ്രാന്‍സ് (2.58.45) വെള്ളിയും ബ്രിട്ടണ് (2.58.71) വെങ്കലവും സ്വന്തമാക്കി.
അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യ രണ്ട് മിനിറ്റ് 59.92 സെക്കന്റിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ജമൈക്കയാണ് നാലാമത്.
ഇന്ത്യക്കായി ഫൈനലിനിറങ്ങിയ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നിവർ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം. ഹീറ്റ്സില്‍ കുറിച്ച ഏഷ്യന്‍ റെക്കോർഡ്(2:59.05 മിനുറ്റ്) തിരുത്താന്‍ പക്ഷേ ഫൈനലില്‍ നാല്‍വർ സംഘത്തിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക