ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യ വില്പനയുമായി ബെവ്കോ. ഉത്രാട ദിനമായ ഇന്നലെ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റത്. അതിനേക്കാൾ നാലു കോടി രൂപയുടെ അധിക വില്പന ഈ വർഷം നടന്നു.
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റ് വഴിയാണ് ഏറ്റവും കൂടുതൽ മദ്യ വില്പന നടന്നത്. ആകെ 1.06 കോടി രൂപയുടെ മദ്യമാണ് ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റ് വഴി ഇന്നലെ മാത്രം വിറ്റഴിച്ചത്.101 കോടി രൂപയുടെ മദ്യം വില്പനയുമായി കൊല്ലം ജില്ലയിലെ ആശ്രാമം ഔട്ട്ലെറ്റ് ആണ് രണ്ടാം സ്ഥാനത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക