ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 ന്റെ വിജയകരമായ സൂര്യനെ കുറിച്ച് മനസ്സിലാക്കാനുള്ള ആദ്യ പദ്ധതിയുമായി ഇന്ത്യ. ഇന്ത്യയുടെ സൂര്യനെ കുറിച്ച് മനസ്സിലാക്കാനുള്ള ആദ്യ പര്യവേഷണമായ ആദിത്യ എൽ 1 സെപ്റ്റംബർ 2ന് ശനിയാഴ്ച ശ്രീഹരിക്കോട്ടയിൽ നടക്കും.
ഇന്ത്യൻ സമയം രാവിലെ 11 50നാണ് ആദിത്യ എൽ 1 വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ വെബ്സൈറ്റിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നവർക്ക്ആദിത്യയുടെ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് നേരിട്ട് കാണാനാകും. ആദിത്യയുടെ വിക്ഷേപണത്തിലൂടെ സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
ഏകദേശം 378 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ആദിത്യ എൽ 1 വിക്ഷേപണത്തിലൂടെ സൗരജ്വാലകൾ ഭൂമിയിൽ പതിച്ചാൽ ഉള്ള പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കാനാകും എന്നും സൗരജ്വാലകൾ ഭൂമിയുടെ ബഹിരാകാശ മേഖലയിൽ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാനും സഹായിക്കും എന്നാണ് അധികൃതർ കരുതുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക