നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ കലവറയാണ് ബദാം(ആൽമണ്ട്). നിരവധി വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്കുമെന്നതിനാല് ബദാം നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ആല്‍മണ്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊതൊക്കെയാണ്.
1. ആന്റി ഓക്സിഡന്റുകള്‍
കോശങ്ങളെ നശിക്കാതെ സംരക്ഷിക്കുന്നതില്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് മുഖ്യസ്ഥാനമുണ്ട്. പെട്ടെന്ന് കോശങ്ങള്‍ പ്രായമാകാതിരിക്കാനും ഇവ സഹായകമാണ്. ബദാമിന്റെ തൊലിയിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടിന്റെ തൊലി കളയാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
2. വൈറ്റമിന്‍ ഇ
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും അല്‍സ്ഹൈമേഴ്സ് പോലുള്ള മറവിരോഗങ്ങളെ തടുക്കുകയും ചെയ്യുന്ന അവശ്യമായ ഒന്നാണ് വൈറ്റമിന്‍ ഇ. 28 ഗ്രാം ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇയുടെ പ്രതിദിന ആവശ്യമയത്തിന്റെ 50 ശതമാനവും അടങ്ങിയിരിക്കുന്നു.
3. മഗ്നീഷ്യം
മനുഷ്യ ശരീരത്തില്‍ 200ലധികം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പോഷണമാണ് മഗ്നീഷ്യം. ആരോഗ്യവാനായ ഒരു മനുഷ്യന് ദിവസം 420 മില്ലിഗ്രാം മഗ്നീഷ്യം കഴിക്കണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മഗ്നീഷ്യം വലിയ തോതില്‍ അടങ്ങിയിരിക്കുന്ന ആഹാരമാണ് ആല്‍മണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക