ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡായ എംജി മോട്ടോര്‍ ആവേശകരമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കള്‍ക്കൊപ്പം 100-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘100 ഇയേഴ്സ് ഡ്രൈവിംഗ് സ്മൈല്‍സ്’ എന്ന ക്യാമ്പയിനിലൂടെ ഉപയോക്താക്കളെ കൂടുതല്‍ സംതൃപ്തരാക്കുക എന്ന സന്ദേശമാണ് എംജി മോട്ടോര്‍ മുന്നോട്ടുവയ്ക്കുന്നത്. നവംബര്‍ 30 വരെ ഓഫറുകള്‍ നീണ്ടുനില്‍ക്കും.
ആക്സസറികളില്‍ 20 ശതമാനവും മൂല്യവര്‍ധിത സേവനങ്ങളില്‍ 40 ശതമാനം വരെ കിഴിവും വിപുലീകൃത വാറന്റിയിലും റോഡ്സൈഡ് അസിസ്റ്റന്‍സ് വിപുലീകരണത്തിലും 10 ശതമാനം കിഴിവും സൗജന്യ വാഹന പരിശോധനയും സര്‍വീസും ഈ സവിശേഷ കാലയളവില്‍ എംജി മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നു.
ഉപയോക്താക്കളോടൊപ്പം ഈ നാഴികക്കല്ല് ആഘോഷിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഓഫറുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും എംജി ഡീലര്‍ഷിപ്പുകള്‍ അല്ലെങ്കില്‍ ‘മൈ എംജി’ ആപ്പ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക