ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി സമയം കണ്ടെത്തുവാൻ ട്രെയിനുകളുടെ സമയം മാറ്റുന്നു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ അറിയിക്കും.
തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്സ്പ്രസ് ഷൊർണൂരിൽ പോകില്ല. പകരം ഇരു ദിശയിലും വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കുവാനാണ് തീരുമാനം.
ഡയമണ്ട് ലീഗ്; ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി
കൊല്ലത്തു നിന്ന് രാത്രി 9.33 നുള്ള എറണാകുളം മെമു ഇനി കോട്ടയം വഴിയാകും സർവീസ് നടത്തുക. മംഗളൂരു- നാഗർകോവിൽ ഏറനാട് എക്സ്പ്രസ്സ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. 06495 തൃശ്ശൂർ – കോഴിക്കോട് എക്സ്പ്രസ് തൃശ്ശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക