കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയത്. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നത്.
ഡാമുകള്‍ തുറന്നതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഗവി റോഡില്‍ മരംവീണ് പലയിടത്തും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക