ദിവസവും നാല് കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മധുരം ചേർക്കാതെ കുടിച്ചാൽ ഗുണം ഇരട്ടിയാകും. മാത്രമല്ല, ബ്ലാക്ക് കോഫിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകർ പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) പറയുന്നത് കാപ്പി ബീൻസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടൻ കാപ്പിയിൽ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔൺസ് എസ്പ്രെസോയിൽ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
മിതമായി കഴിക്കുമ്പോൾ, കട്ടൻ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. എന്നിരുന്നാലും, അമിതമായ കാപ്പി ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക