തൃശ്ശൂർ: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് തൃശ്ശൂരിൽ ഇന്ന് പുലികൾ ഇറങ്ങും. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.
അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ പുലിവര കലാകാരന്മാരുടെ നേതൃത്വത്തിൽ അരച്ച് തയ്യാറാക്കും. ഓണക്കാഴ്ചകളിൽ പ്രധാനമായ കുമ്മാട്ടി ഇന്നലെയായിരുന്നു.
പുലികളിയോടനുബന്ധിച്ച് വെള്ളിയാഴ്ച പകൽ 12 മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെമുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല.
പൊതുവാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ സർക്കിളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിനല്ലാതെ, തൃശൂർ നഗരത്തിലേക്ക് വരുന്നത് കഴിയുന്നതും ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക