ന്യൂഡൽഹി: ‘ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന’ വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട് കൂടിയ പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് കേന്ദ്രനേതൃത്വം. ‘ദി പവർ ഓഫ് ഇന്ത്യ’ പോസ്റ്ററിൽ ആണ് പിണറായി വിജയന്റെ ഉൾപ്പെടുത്തിയത്. ഇന്ത്യ കൂട്ടായ്മയുടെ കരുത്താണ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ എന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റർ.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും കോൺഗ്രസ് മുഖ്യമന്ത്രിമാരുമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അടക്കം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ശബ്ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളും പോസ്റ്ററിലുണ്ട്.
മുഖ്യമന്ത്രിയ്ക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ആവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക