മുട്ടയിലേത് പോലെയുള്ള ഭക്ഷണ പ്രോട്ടീനുകൾക്ക് സ്വാഭാവിക രക്തസമ്മർദ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. അവ പ്രകൃതിദത്തമായ എസിഇ ഇൻഹിബിറ്ററുകളായി പ്രവർത്തിക്കുന്നുവെന്ന് ശാരദ ഹോസ്പിറ്റൽ എംഡി (ഇന്റേണൽ മെഡിസിൻ) ഡോ.ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു.
‘ എസിഇ (ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം) ഇൻഹിബിറ്ററുകൾ രക്തക്കുഴലുകൾ വിശ്രമിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് രക്തസമ്മർദ്ദം കുറയ്ക്കുന്ന സംയുക്തങ്ങളാണ്. പ്രോട്ടീൻ ദഹനത്തെ മന്ദീഭവിപ്പിക്കുക മാത്രമല്ല, ഗ്ലൂക്കോസ് ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ ഇത് വളരെ സഹായകരമാണ്. പ്രതിദിനം ഒരു വലിയ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 4.4 ശതമാനം കുറയ്ക്കാൻ കാരണമാകുന്നു…’ – ഡോ.ശ്രേയ് പറഞ്ഞു.
മുട്ട നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക