ചാന്ദ്രയാൻ 3ന്റെ അഭിമാന വിജയത്തിന് ശേഷം സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ബംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച ആദിത്യ എൽ 1 സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.50 നാണ് വിക്ഷേപിക്കുക.
വിക്ഷേപണത്തിനുള്ള റിഹേഴ്സൽ പൂർത്തിയാക്കിയതായും റോക്കറ്റും ഉപഗ്രഹവും തയ്യാറാണെന്നും ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമപ്രവർത്തകരെ അറിയിച്ചു.
സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ആദിത്യ എൽ1 നാലുമാസത്തെ യാത്രയ്ക്കുശേഷം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ (എൽ 1) ബിന്ദുവിൽ എത്തിച്ചേരും.
സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും സൗരവികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും ആദിത്യ എൽ 1 പഠന വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക