പരസ്യ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനായ വി.എ ശ്രീകുമാർ ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംവിധായകനാകുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് അദ്ദേഹം.
ഇപ്പോഴിതാ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി ചുമതലയേൽക്കുന്ന നടൻ മാധവന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
”ഏറെ പ്രിയപ്പെട്ട ആർ. മാധവനാണ് പൂനെ ഫിലിം ഇൻസ്റ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ എന്ന വിശേഷം സന്തോഷകരം. അദ്ദേഹവുമായി നിരന്തരം സംസാരങ്ങളും ചിത്രീകരണങ്ങളും തുടരുകയാണ്.
വ്യക്തി, സമൂഹം തുടങ്ങിയ കാര്യങ്ങളിൽ ആഴത്തിലുള്ള പഠനമാണ് അദ്ദേഹത്തിന്. വികസനത്തെ കുറിച്ച് ആധുനികമായ കാഴ്ചപ്പാടും. നിഷ്കളങ്കവും മാന്യവുമായ ആ സാന്നിധ്യം പൂണെ ഇൻസ്റ്റ്യൂട്ടിന്റെ മഹാ പ്രതാപതിന്റെ മാറ്റ് കൂട്ടട്ടെ! അഭിനന്ദനങ്ങൾ പ്രിയ മാധവൻ സാർ”. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക