ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘റെയ്ചെൽ’. ചിത്രത്തിൽ ഇറച്ചി വെട്ടുകാരിയായി ഹണി റോസ് എത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലേക്ക് ഏതാനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി താരങ്ങളെ തേടുകയാണ് അണിയറപ്രവർത്തകർ.
ഹണി റോണിസന്റെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള കുട്ടി ആർട്ടിസ്റ്റുകളെയാണ് റെയ്ചെൽ സിനിമയുടെ അണിയറ പ്രവർത്തകർ തേടുന്നത്. 3-5 വയസ്, 10-12 വയസ് എന്നീ പ്രായത്തിലുള്ള നടിയോട് മുഖസാദൃശ്യമുള്ള പെൺകുട്ടികളെയാണ് അണിയറ പ്രവർത്തകർ തേടുന്നത്. താൽപര്യമുള്ളവർ [email protected] എന്ന മെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കേണ്ടതാണ്.
നവാഗതയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷ പ്രൊഡക്ഷൻസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയി മാത്യു എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മനോജാണ് എഡിറ്റർ. ചന്ദ്രു സെൽവരാജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക