വിതുര മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ മീൻമുട്ടിക്ക് സമീപം വെള്ളം ഉയർന്നതാണ് സഞ്ചാരികൾ കുടുങ്ങാൻ കാരണം.
വൈകിട്ട് നാലുമണിയോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്. ഇരുപതിലധികം വാഹനങ്ങൾ ഈ സമയം മീൻമുട്ടിയിൽ ഉണ്ടായിരുന്നു.
തോട്ടിൽ വെള്ളം കുറഞ്ഞതോടെ സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തി. പൊന്മുടി അടക്കമുള്ള സ്ഥലങ്ങളിൽ രാവിലെ മുതൽ മഴ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക