ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻട്രൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജുമിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യ മന്ത്രി നിദയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിദയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“ഫ്രാൻസിൽ നടന്ന ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജുമിനു ഹാർദ്ദമായ അഭിനന്ദനങ്ങൾ. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറി. കായികമേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരും. ഇനിയും മികവിലേയ്ക്കുയരാനും കൂടുതൽ വിജയങ്ങൾ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക