കൂടുതൽ മികച്ച ബാങ്കിംഗ് അനുഭവം മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ലഭിക്കുന്നതിനായി സി എസ് ഡി ബാങ്ക് പ്രത്യേക സൗകര്യങ്ങൾ ഉള്ള സീനിയർ സിറ്റിസൺ ഇൻഡിപെൻഡൻസ്, വുമൺ പവർ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ലോക്കർ വാടകയിലുള്ള ഇളവും സൗജന്യ എയർപോർട്ട് ലോഞ്ച് സൗകര്യവും പ്രീമിയം ഡെബിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളും പുതിയ അക്കൗണ്ടിലൂടെ ലഭ്യമാകും എന്ന് ബാങ്ക് അറിയിച്ചു.
അക്കൗണ്ടിലൂടെ പ്രതിമാസം 10 ലക്ഷം രൂപ വരെ സൗജന്യ ക്യാഷ് ഡെപ്പോസിറ്റ്, സി എസ് ബി ബാങ്കിന്റെ എടിഎമ്മുകൾ വഴി പരിധിയില്ലാത്ത എടിഎം ഇടപാടുകൾ, നെറ്റ് മൊബൈൽ ബാങ്കിംഗ് വഴി പരിധിയില്ലാത്ത ആർടിജിഎസ്, നെഫ്റ്റ് ഉപയോഗം ഡീമാറ്റ് അക്കൗണ്ടിൽ ആദ്യവർഷം എ എം സി ഇളവ് തുടങ്ങിയവ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. പുതിയ അക്കൗണ്ട് വഴി വായ്പകളിലെ പലിശ നിരക്കിലും പ്രോസസിങ് ഫീസിലും വനിതകൾക്ക് ഇളവു ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക