ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. നേരത്തെ നിരവധി തവണ താരം കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ താരത്തിന്റെ വരവ് താരത്തിന്റെ കേരളത്തിലെ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി ട്രഡീഷണൽ ആഭരണങ്ങളണിഞ്ഞ് തനി മലയാളി മങ്കയായാണ് താരം കോഴിക്കോട് എത്തിയത്.
ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അവർക്കൊപ്പം റാംപ് വാക്കും നടത്തി എല്ലാവർക്കും ഓണാശംസകളും അറിയിച്ചാണ് സണ്ണി ലിയോണി കോഴിക്കോട് നിന്നും മടങ്ങിയത്. മോഡേൺ വേഷങ്ങളിൽ മാത്രം കണ്ട ശീലിച്ച സണ്ണി ലിയോണിയുടെ കേരളീയ വസ്ത്രധാരണവും ആരാധക ശ്രദ്ധ പിടിച്ചുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക