ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ഹണ്ടിന്റെ ട്രെയിലർ എത്തി. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ നിർമ്മിച്ചിരിക്കുന്നത് നിഖിൽ ആന്റണി ആണ്.
ആദ്യാവസാനം വരെ സസ്പെൻസ് നിലനിർത്തി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഭാവനയെ കൂടാതെ അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനുമോഹൻ, ചന്തു നാഥ്, രഞ്ജി പണിക്കർ,ഡെയ്ൻ ഡേവിസ്, നന്ദു, വിജയകുമാർ, ജി സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ് കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് ഹരിനാരായണനും കൈലാസ് മേനോനും ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. ഫോർ എന്റർടൈൻമെന്റ്സ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക