സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാനായി വ്യത്യസ്ത വ്യവസ്ഥകളിൽ കരാർ ഉറപ്പിക്കുവാനുള്ള ടെൻഡർ ഇന്നുമുതൽ തുറക്കും. 500 മെഗാ വാട്ട് വൈദ്യുതി പ്രതിദിനം വാങ്ങുവാനുള്ള കരാറിലുള്ള ടെൻഡറാണ് ഇന്ന് തുറക്കുക.
ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുവാനുള്ള ടെൻഡർ നാളെ തുറക്കും.
അടുത്ത മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ സ്വാപ് അടിസ്ഥാനത്തിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ ആറിന് തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക