സംസ്ഥാനത്ത് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ സ്മാർട്ടായാൽ പോരെന്നും ജീവനക്കാരിൽനിന്ന് മെച്ചപ്പെട്ട സേവനങ്ങൾ സാധാരണക്കാർക്ക് ലഭിക്കുമ്പോഴേ സ്മാർട്ട് ഓഫീസ് എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കൂവെന്നും റവന്യൂ മന്ത്രി കെ രാജൻ.
കണ്ണൂർ ജില്ലയിലെ കീഴൂർ , ആറളം, മണത്തണ, വെള്ളർവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
സ്മാർട്ട് ഓഫീസിലേക്ക് നീറുന്ന വേദനയുമായി കടന്നുവരുന്ന സാധാരണക്കാരന് സങ്കീർണതകൾ മാറ്റിവച്ച് സാധ്യമായ സഹായം എളുപ്പം നൽകാൻ ജീവനക്കാർക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക