ഭോപാൽ: പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ട്രാക്ടർ മറിഞ്ഞ് മൂന്ന് യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച രാത്രി 10ന് മധ്യപ്രദേശിലെ റായ്സെൻ ജില്ലയിലെ കാംതോൺ ഗ്രാമത്തിലായിരുന്നു അപകടം.
ബറേലിയിലെ ചന്തയിൽ നിന്ന് സാധനങ്ങളുമായി സെംരി ഗ്രാമത്തിലേക്ക് പോകുകയായിരുന്ന നാൽവർ സംഘമാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് റോഡിൽ മുന്നിൽപെട്ട പശുവിനെ ഇടിക്കാതിരിക്കാൻ ട്രാക്ടർ വെട്ടിച്ച് തിരിക്കുകന്നതിനിടെ വാഹനം മറിയുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക