ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകനായ ഹരികൃഷ്ണൻ വിവാഹിതനായി.തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ സ്വദേശ ചന്ദ്രന്റെയും വത്സലകുമാരിയുടെയും മകളായ അശ്വതിയാണ് ഹരികൃഷ്ണന്റെ വധു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റുമന്ത്രിമാർ, സിനിമാതാരമായ മമ്മൂട്ടി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തൃശ്ശൂർ കുട്ടനെല്ലൂർ സീവീസ് പ്രസിഡൻസിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക