ബസ്സിനുള്ളിൽ വച്ച് 15 കാരിയായ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പാലക്കാട് അറസ്റ്റിലായി. പട്ടാമ്പി-എടപ്പാൾ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖ് (48) നെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ഇയാൾ ബസ്സിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി അധ്യാപകരോട് വിവരം പറയുകയും അധ്യാപകർ തൃത്താല പോലീസിൽ പരാതിപ്പെടുകയും ചെയ്തതോടെ എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക