ഗണേഷ് ചതുർഥി ദിനത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കും. സെപ്റ്റംബർ 18ന് പഴയ പാർലമെന്റ് മന്ദിരത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. പിന്നീട് സെപ്റ്റംബർ 19ന് ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറും. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനം ആയിരിക്കും സെപ്റ്റംബർ 18ന് നടക്കുന്നത്. ഇത് സംബന്ധിച്ച വിവരം വാർത്ത ഏജൻസി എ എൻ ഐ പുറത്ത് വിട്ടു.
മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെ 5 നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സെപ്റ്റംബർ 18 മുതൽ 22 വരെ കേന്ദ്രസർക്കാർ പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. സമ്മേളനം വിളിച്ചതല്ലാതെ എന്താണ് അജണ്ട എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക