ദഹനത്തെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ഉൾപ്പെടെ ഹെർബൽ ടീയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തിന് നല്ലതാണ്. മുഖക്കുരുവും മറ്റ് പാടുകളും ഇല്ലാതാക്കുന്നതിനും ഹെർബൽ ടീ മികച്ചതാണ്. ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന മൂന്ന് തരം ഹെർബൽ ടീകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
മഞ്ഞൾ ചായ…
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു പാനീയമാണ് മഞ്ഞൾ ചായ. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവ വിവിധ രോഗങ്ങൾ തടയുന്നതിന് സഹായിച്ചേക്കും. മഞ്ഞൾ ടീ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും സീസണൽ അലർജികളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചമോമൈൽ ചായ…
ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടങ്ങകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ ചമോമൈൽ ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. മാത്രമല്ല, ശരീരത്തിലെ വിഷാംശം പുറംതള്ളാൻ ചമോമൈൽ ചായ ഏറെ സഹായകമാണ്. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈൽ ചായകൾ വയറിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ നല്ലതാണ്.
ഇഞ്ചി ചായ…
തൊണ്ടവേദന, ചുമ, ജലദോഷം എന്നിവ ചികിത്സിക്കാൻ ഇഞ്ചി ചായ മികച്ചതാണ്. ദഹനപ്രശ്നങ്ങൾ തടയാൻ ജിഞ്ചർ ടീ സഹായിക്കും. ഇതിൽ ജിഞ്ചറോൾ എന്ന സംയുക്തം. പ്രതിരോധശേഷി കൂട്ടുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം ഇഞ്ചി ചായ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക