പുതുതായി രൂപീകരിച്ച ഇന്ത്യ മുന്നണി സീറ്റ് വിഭജന ചർച്ചയിലേക്ക് . ആദ്യ യോഗം 13ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു .
കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്നും കെ.സി വേണുഗോപാൽ സ്വകാര്യ ചാനലിനോട് പറഞ്ഞു. സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. അതുപോലെ പഞ്ചാബിലും ബംഗാളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.
ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. മമത ബാനർജി മുംബൈ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക