കോഴിക്കോട്: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് അറസ്റ്റിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
പിടിയിലായ സി. റമീസ് പിണറായി കാപ്പുമ്മൽ സ്വദേശിയാണ്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക