ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച 2 ഭീകരരെ വധിച്ചു. കരസേനയും പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്ന് സൈനികവക്താവ് അറിയിക്കുകയുണ്ടായി.
ചൊവ്വാഴ്ച രാത്രിയിലാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തുന്നതും നീക്കത്തിനൊടുവിൽ ഭീകരരെ വധിക്കുന്നതും. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെയാളുടെ മൃതദേഹത്തിനായി തിരച്ചിൽ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക