ഒരു ബോട്ട് യാത്രയ്ക്കിടെ ജലാശയത്തില്‍ നിന്നും അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന ഒരു ജീവി ബോട്ടിലേക്ക് കയറിവന്നാല്‍ എന്ത് ചെയ്യും ആരും ഒന്ന് ഭയന്ന് പോകും അല്ലെ? ബോട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി ഓടാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ മറ്റ് യാതൊരു മാര്‍ഗ്ഗവും മുന്നിലില്ലാതിരിക്കുമ്പോള്‍? അതെ, അത്തരം ഒരു അനുഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഒരു ബോട്ട് യാത്രക്കിടയില്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ നിന്നും ഒരു ചീങ്കണ്ണി പതുക്കെ പൊങ്ങി വരികയും ബോട്ടിലേക്ക് തന്റെ നീണ്ട തല എടുത്ത് വയ്ക്കുകയും ചെയ്തു. ഇതോടെ ബോട്ട് യാത്രക്കാരായ സ്ത്രീകള്‍ ഭയന്ന് നിലവിളിക്കാന്‍ ആരംഭിച്ചു. എന്നാല്‍, ബോട്ടിലുണ്ടായിരുന്ന പുരുഷന് യാതൊരു ഭയവും കാണിക്കാതെ ചീങ്കണ്ണിയുടെ തലയില്‍ പിടിച്ച് അതിന്റെ വാ അടച്ച് വീണ്ടും വെള്ളത്തിലേക്ക് തന്നെ തള്ളി വിട്ടു. അനുസരണയോടെ ചീങ്കണ്ണി വെള്ളത്തിലേക്ക് മടങ്ങുന്നതായിരുന്നു വീഡിയോയില്‍.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക