തൃശൂരില്‍ നിന്ന് കാണാതായ സ്കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
പനവേലിലുള്ള ഒരു ടൂറിസ്റ്റ് ഹോമില്‍ കുട്ടികള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കൂര്‍ക്കഞ്ചേരി ജെപിഇ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നു പേരെ കഴിഞ്ഞ ദിവസം രാവിലെ മുതലാണ് കാണാതായത്. സെറാ, മാളവിക, ഫഹദ് എന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
രാവിലെ സ്കൂളിലേക്ക് പോകുന്നു എന്നു പറഞ്ഞ് പോയതായിരുന്നു വിദ്യാര്‍ത്ഥികള്‍. യൂണിഫോം ധരിച്ച് കുട്ടികള്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടികള്‍ മുംബൈയിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക