മലയാളികളുടെ പ്രിയ താരമാണ് മീര നന്ദൻ. സിനിമയിൽ നിന്നും ഇടവേള എടുത്ത് ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുകയാണ് ഇപ്പോൾ താരം. താരം ഒരിക്കൽ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
നടൻ ദീലീപ് അന്നും ഇന്നും തനിക്ക് സഹോദരനെ പോലെ ആണെന്നും ദുബൈയിലേക്ക് താമസം മാറുമ്പോൾ അദ്ദേഹം ഒരു സഹോദരനെ പോലെ തന്നെ ഉപദേശിച്ചാണ് യാത്രയയച്ചതെന്നും ആണ് മീര പറയുന്നത്. എല്ലാവരും ദിലീപിനെതിരെ വിമർശനങ്ങളുമായി വന്ന സാഹചര്യത്തിലും മീര എന്തുകൊണ്ടാണ് ദിലീപിനൊപ്പം നിന്നതെന്ന ചോദ്യത്തിനോട് പ്രതികരിച്ചു സംസാരിക്കുകയിരുന്നു താരം.
‘എനിക്കറിയാവുന്ന ദിലീപേട്ടൻ എപ്പോഴും ഒരു സഹോദരനെ പോലെയാണ്. ഞാൻ ദുബായിലേക്ക് മാറുന്നു എന്ന് ദിലീപേട്ടനോട് ആദ്യം വിളിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, നീ എപ്പോഴും നിന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ആലോചിക്കണം. നീ വേറൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും എപ്പോഴും അവരെ കുറിച്ച് ആലോചിക്കണം. അവർ നിനക്ക് വേണ്ടി ഇത്രയും നാൾ ചെയ്തത് എന്തൊക്കെയാണെന്നത് എപ്പോഴും ചിന്തിക്കണം എന്നാണെന്നാണ് മീര പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക