മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തുവരുന്നത്. “പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ” എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ അറിയിച്ചു.
മമ്മൂട്ടിയുടെ ലോകമെമ്പാടുമുള്ള ആരാധകരും അനുഭാവികളും ചേർന്ന് മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് 25000 ത്തോളം പേർക്ക് രക്തം ദാനം ചെയ്യുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചിരുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ നേതൃത്വത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിലായാണ് മെഗാ രക്തദാനം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് അവസാനവാരത്തോടെ ആരംഭം കുറിച്ച രക്തദാനത്തിന് ഇന്ത്യക്ക് പുറമേ യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹറിൻ, അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ശ്രീലങ്ക, മലേഷ്യ, ചൈന എന്നിവിടങ്ങളിലുള്ള മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മകളും പങ്കുചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക