നാലുമണി ചായക്കൊപ്പം കൊറിക്കാൻ കിടിലൻ ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് ഇത്. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കണം. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും രണ്ട് ഏലക്കയും ഒരു നുള്ള് ഉപ്പും ഇട്ടതിനുശേഷം നല്ലതുപോലെ അരച്ച് എടുക്കണം.
പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ഇതിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും അരിപ്പൊടിയും ചേർത്തു കൊടുക്കാം. അല്പം നെയ്യ് കൂടി തൂവിയതിനുശേഷം ഇത് നല്ല കട്ടിയുള്ള പരുവത്തിൽ കുഴച്ചെടുക്കണം. ഇനി ഒരു ചപ്പാത്തി കല്ലിൽ വെച്ച് പരത്തിയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം. മുറിച്ചെടുത്ത മാവ് എണ്ണയിലിട്ട് വറുത്തു കോരാം. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക