ഡൽഹി: പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. ജി 20 ന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ആതിഥേയരാകുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. വൈകിട്ട് എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര – വാണിജ്യ – പ്രതിരോധ മേഖലകളിൽ കൂടുതൽ ധാരണകൾ ഉണ്ടാകും എന്നാണ് സൂചന. യു കെ പ്രധാനമന്ത്രി ഋഷി സുനക് ഉച്ചയോടെ എത്തും. ജി 20 ന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ, ബിഎസ്എഫ്, സിആർപിഎഫ്, ഡൽഹി പൊലീസ് എന്നീ സേനകൾ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക