ന്യൂഡൽഹി: ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാം. ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, ജാർഖണ്ഡിലെ ദുംറി എന്നി മണ്ഡലങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
സിപിഐഎം – ബിജെപി മത്സരം നടന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ സിപിഐഎം ബഹിഷ്കരിക്കും. സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ഇവിടെ വ്യാപകമായ കള്ളവോട്ട് നടന്നതായും സിപിഐഎം ആരോപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഘോസിയിൽ ബിജെപിയും ഇൻഡ്യ സഖ്യവും തമ്മിലാണ് പോരാട്ടം. പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം – കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക