ന്യൂഡൽഹി: നാളെ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഡല്‍ഹിയിലെത്തി. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. നൈജീരിയ പ്രസിഡന്റ് ബോല അഹ്മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാര്‍ ജുഗ്നാഥ് തുടങ്ങിയവര്‍ എത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ , ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ നാളെ രാവിലെയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക